യുവതിയെ ഉപദ്രവിച്ച കേസ്; ഏണിയാടി സ്വദേശി ഒളിവില്‍; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: യുവതിയെ ഉപദ്രവിച്ചുവെന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബന്തടുക്ക, ഏണിയാടിയിലെ ആദമിനെ കണ്ടെത്താനാണ് ബേഡകം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബന്തടുക്കയില വ്യാപാരിയാണ് ഇയാളെന്നു പറയുന്നു. ആഗസ്റ്റ് 15,16 തീയ്യതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മുട്ടത്തൊടി തോട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം കാണാതായ ആളെ കേന്ദ്രീകരിച്ച്, ഡി എന്‍ എ പരിശോധന നടത്തുമെന്ന് പൊലീസ്

കാസര്‍കോട്: ചെര്‍ക്കള, മുട്ടത്തൊടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം ഞായറാഴ്ച വൈകുന്നേരമാണ് മുട്ടത്തൊടി കുഞ്ഞിക്കാനം, പടിഞ്ഞാര്‍മൂലയിലെ അബ്ദുല്ലയുടെ പറമ്പിലെ തോട്ടില്‍ കണ്ടെത്തിയത്. തോട്ടില്‍ മീന്‍ പിടിക്കാന്‍ എത്തിയ കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ എസ് പി എം നന്ദഗോപന്‍, വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, എസ് ഐ മാരായ വിജയന്‍ മേലത്ത്, …

മിമിക്രി താരം സുരേഷ് കൃഷ്ണ വാടകവീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍; വിട പറഞ്ഞത് മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞ കലാകാരന്‍

പിറവം: മൂന്ന് പതിറ്റാണ്ടോളം മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ് -53) മരിച്ച നിലയില്‍ കണ്ടെത്തി. പിറവത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബ സമേതമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതാകാം എന്നാണ് പ്രാഥമിക …

മലേഷ്യന്‍ റാലിയില്‍ മൂസാ ഷരീഫ് സഖ്യത്തിന് ഇരട്ട നേട്ടം

കാസര്‍കോട്: മലേഷ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് സഖ്യം ഓവറോള്‍ വിന്നറായി ഫിനിഷ് ചെയ്തു. മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് മലേഷ്യ സംഘടിപ്പിച്ച എം.എ.എം ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് റാലിയിലും ഇവര്‍ വെന്നിക്കൊടി പാറിച്ചു. മലേഷ്യക്കാരനായ കറംജിത് സിംഗ് ആയിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി.ഒമ്പത് സ്‌പെഷ്യല്‍ സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം നേടിയാണ് ടീം എം ആര്‍ യു മോട്ടോര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കളത്തിലിറങ്ങിയ ഇവര്‍ വിജയകരീടം ചൂടിയത്.മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയാണ് മൂസാ ഷരീഫ്.

സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയം; കാമുകി കാലുമാറി വേറെ വിവാഹം കഴിച്ചു, പകയില്‍ സ്പീക്കറിനുളളില്‍ ബോംബു വച്ച് യുവതിയുടെ ഭര്‍ത്താവിനെ കൊല്ലാനുള്ള ശ്രമം, കാമുകനും സംഘവും പിടിയില്‍

റായ്പുര്‍: സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. വിനയ് വര്‍മ(20) രമേശ്വര്‍ വര്‍മ (25), ഗോപാല്‍ വര്‍മ (22), ഗാസിറാം വര്‍മ (46), ദിലീപ് ധിമര്‍ (38), ഗോപാല്‍ ഖേല്‍വാര്‍, ഖിലേഷ് വര്‍മ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. ഐടിഐ ഡിപ്ലോമക്കാരനും ഇലക്ട്രീഷ്യനുമായ വിനയ് വര്‍മയാണ് കേസില്‍ മുഖ്യപ്രതി. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ …

കോളേജ് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: കോളേജ് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്നൂര്‍, കാനടുക്കയിലെ ഡോംബയ്യ കുലാലിന്റെ മകള്‍ തേജസ്വിനി (22)യാണ് ജീവനൊടുക്കിയത്. ജിഡെക്കല്ല്, ഫസ്റ്റ്‌ഗ്രേഡ് കോളേജില്‍ സ്റ്റാഫായിരുന്നു തേജസ്വിനി. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും തേജസ്വിനി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുണ്ടംകുഴി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചുപൊട്ടിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം/ കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നുവെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നടത്തിയ പ്രതികരണത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കും അന്വേഷണം നടത്തുകയെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ആഗസ്റ്റ് 11ന് നടന്ന സ്‌കൂള്‍ അസംബ്ലിക്കിടയിലാണ് വിദ്യാര്‍ത്ഥിക്ക് പ്രധാന അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. അസംബ്ലിയില്‍ പങ്കെടുത്തു …

മൂന്നു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : 2,75,000-ത്തോളം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക സാമൂഹ്യ സുരക്ഷ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. തട്ടിപ്പ് തടയുന്നതിനും അമേരിക്കൻ പൗരന്മാർക്കായി ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാനുള്ള ലക്ഷ്യത്തോടെ 2025 ഏപ്രിലിൽ ഒപ്പിട്ട പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിന് ശേഷമാണ് ഈ നീക്കം.അനധികൃത കുടിയേറ്റക്കാരുടെ തട്ടിപ്പുകളും പൊതു ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള …

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർകോട്ടും ഓറഞ്ച് അലർട്ട്, തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കാസർകോട് …

അടുത്തമാസം വിവാഹം; 21 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ആയിരുന്നു സംഭവം. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അടുത്തമാസം ഹർഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സംഭവത്തിൽ പൊലീസ് …