കാസര്‍കോട്: മലേഷ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് സഖ്യം ഓവറോള്‍ വിന്നറായി ഫിനിഷ് ചെയ്തു. മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് മലേഷ്യ സംഘടിപ്പിച്ച എം.എ.എം ഫെസ്റ്റിവല്‍ ഓഫ് സ്പീഡ് റാലിയിലും ഇവര്‍ വെന്നിക്കൊടി പാറിച്ചു. മലേഷ്യക്കാരനായ കറംജിത് സിംഗ് ആയിരുന്നു മൂസാ ഷരീഫിന്റെ കൂട്ടാളി.
ഒമ്പത് സ്‌പെഷ്യല്‍ സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം നേടിയാണ് ടീം എം ആര്‍ യു മോട്ടോര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കളത്തിലിറങ്ങിയ ഇവര്‍ വിജയകരീടം ചൂടിയത്.
മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയാണ് മൂസാ ഷരീഫ്.
