പയ്യന്നൂർ എടാട്ട് ദേശീയപാതയിലെ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

പയ്യന്നൂർ: ദേശീയപാതയിൽഎടാട്ട് ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ടൗണിലെ കംപ്യൂട്ടർ സ്ഥാപനത്തി ലെ ഗ്രാഫിക് ഡിസൈനർ കോറോം സെൻട്രലിലെ രമിത (47) ആണ് മരിച്ചത്. തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യയാണ്. ചെറുകുന്ന് കവണിശ്ശേരിയിലെ കുഞ്ഞിരാമൻ- തങ്കമണി ദമ്പതികളുടെ മകളാണ്. മക്കൾ: അജിൻ സുരേഷ് പണിക്കർ, അജന്യ. സഹോദരങ്ങൾ: രേഷ്‌മ (നീലേശ്വരം, എടത്തോട്), രഹന. മൃതദേഹം ഞായറാഴ്ച രാവിലെ 11ന് കോറോം രക്ത‌സാക്ഷി സ്‌മാരക വായനശാല പരിസരത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 12ന് കണ്ടോത്ത് കിഴക്കേക്കൊവ്വൽ ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page