അജ്മീര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബി ജെ പി നേതാവും കാമുകിയും അറസ്റ്റില്‍. അജ്മീരിലെ ബി ജെ പി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് പത്തിനാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജു കൊല്ലപ്പെട്ടത്. മോഷണത്തിനിടയില്‍ കവര്‍ച്ചക്കാരാണ് കൊല നടത്തിയതെന്നാണ് ആദ്യം കരുതിയിരുന്നത്. വീട്ടില്‍ നിന്നു പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും രോഹിത് സെയ്‌നി വ്യക്തമാക്കിയിരുന്നു. പൊലീസ് വിവിധ വഴികളിലൂടെ അന്വേഷിച്ചുവെങ്കിലും കൊലപാതകത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് രോഹിത് സെയ്‌നിയുടെ മൊഴികളിലെ വൈരുധ്യം സസൂക്ഷ്മം പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകിയായ സൈനിക്കൊപ്പം ജീവിക്കാനാണ് കൊല നടത്തിയതെന്നാണ് രോഹിത് പൊലീസില്‍ നല്‍കിയ മൊഴി.
