കാസർകോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന അക്കൗണ്ടിംഗ് വിദ്യാർത്ഥി മരിച്ചു. നെല്ലിയടുക്കം കക്കോടിലെ കണ്ടത്തിൽ മനോജ് കുമാറിന്റെയും എം ദേവകിയുടെയും മകൻ എം അഭിജിത്ത് ( 20)ആണ് മരിച്ചത്. ശനിയാഴ്ച കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് യുവാവിന്റെ വേർപാട്. അഭിജിത്തിൻ്റെ വിയോഗം കക്കോട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റായിരുന്നു. സഹോദരി മനീഷ ( ചെന്തളം ).
