കാസർകോട്: പെരിയ കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം വീണ്ടും പുലിയിറങ്ങി. തണ്ണോട്ട് ഭാഗത്താണ് പുലിയെത്തിയത്. വിവരമറിഞ്ഞ് ആർ.ആർ.ടി ടീം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധയിൽപുലിയുടെ കാൽപാടുകൾ കണ്ടെത്തി. വരുംദിവസം സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി. രാത്രികാലങ്ങളിൽ അലക്ഷ്യമായി സഞ്ചരിക്കുന്നതിനും പൊതു പരിപാടികൾ നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങൾ, മരങ്ങൾ കൂട്ടത്തോടെയുളള സ്ഥലങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് ആൾക്കാർ പോകരുതെന്നും നിർദ്ദേശമുണ്ട്. അടുത്തിടെയും സ്ഥലത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് അധികൃതർ ഗൗരവത്തോടെ എടുത്തിട്ടുണ്ട്.
