കാസർകോട്: ബസിൽ കടത്തുകയായിരുന്ന 96 പവൻ സ്വർണ്ണം പിടികൂടി. ഞായറാഴ്ച വൈകിട്ട് മംഗ്ളൂരുവിൽ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കർണാടക കെഎസ്ആര്‍ടിസി ബസില്‍ രേഖകളിലാതെ കടത്തുകയായിരുന്ന 96 പവനോളം(762 ഗ്രാം) സ്വർണാഭരണങ്ങളാണ് പിടികൂടിയത്. മുംബൈ സിറ്റിയിലെ തവക്കൽ ബിൽഡിങ്ങിൽ താമസക്കാരനായ മുജാസർ ഹുസൈനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയും ഇവിടെ 55 പവൻ സ്വർണം പിടികൂടിയിരുന്നു. എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഷിജിൽ കുമാർ കെ.കെ യും പാർട്ടിയും ചേർന്നാണ് സ്വർണവും അത് കടത്തുകയായിരുന്ന ആളെയും പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസ്, പ്രിവെന്റീവ് ഓഫീസർ മൊയ്തീൻ സാദിഖ്, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ വിജയൻ.സി, സിവില്‍ എക്‌സൈസ് ഓഫീസർ രാഹുൽ ടി കൂടാതെ കെമു യൂണിറ്റിലെ പ്രിവന്റി ഓഫീസർ മഞ്ജുനാഥ ആൽവ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ ഫിലിപ്പ്, അബ്ദുൽ അസീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെയും സ്വർണാഭരണങ്ങളും തുടർ നടപടികൾക്കായി ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം സമാന രീതിയിൽ കടത്തിയ 55 പവൻ സ്വർണ്ണം പിടികൂടിയിരുന്നു.
