മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂര്‍ സ്വദേശിനി ആശാരികണ്ടി ഉഷയാണ് (53) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മുറ്റമടിക്കുമ്പോള്‍ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page