കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിമൂന്നുകാരിയായ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. നെല്ലിക്കുന്ന് സ്വദേശിയായ അബ്ദുല്‍ മുനീറി (28) നെയാണ് കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. ശല്യം അസഹനീയമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
മറ്റൊരു പരാതിയില്‍ കീഴൂരിലെ സാജിത്തിനെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്.
