കാസര്‍കോട്: എന്‍മകജെ സേറാജെയില്‍ വീട്ടമ്മ സ്വന്തം തോട്ടത്തിലെ കുളത്തില്‍ വീണു മരിച്ചു. പെര്‍ള, സേറാജെയിലെ കുസുമ (85)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ തോട്ടത്തിലേക്ക് പോയതായിരുന്നു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. സേറാജെയിലെ പരേതനായ അമ്മുറൈയുടെ ഭാര്യയാണ്. മക്കള്‍: കസ്തൂരി, കൃഷ്ണവേണി, സുരേശ, മോഹിനി. മരുമക്കള്‍: പ്രഭാകര, ജയറാം, രഘുറാം, ശാംബവി.
