കുഡ്‌ലുവിലെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: രാംദാസ് നഗറില്‍ താമസിക്കുന്ന ഗോപാലകൃഷ്ണ ഷെട്ടി(77) അന്തരിച്ചു. കുഡ്‌ലു നംഗൂരി സ്വദേശിയാണ്. വര്‍ഷങ്ങളായി നഗരത്തില്‍ തയ്യല്‍ക്കാരനായിരുന്നു. കൊണിബെയ്ല്‍ ബാലിക ധര്‍മ്മചാവടി ട്രസ്റ്റിയംഗമാണ്. മുതിര്‍ന്ന ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മതപരമായ മേഖലകളിലും സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ശരത്, ഭരത്, പ്രതാപ്, രേഷ്മ. മരുമക്കള്‍: ചിത്ര, രശ്മി, രഞ്ജിത്ത്. സഹോദരങ്ങള്‍: പ്രകാശ് ഷെട്ടി, വെങ്കിടേഷ് ഷെട്ടി, സുലോചന, ഹേമലത, കലാവതി, പുഷ്പലത, പരേതനായ വിജയ ഷെട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page