മുംബൈ: മുംബൈ പരിസരങ്ങളില്‍ അനുഭവപ്പെട്ട അതിരൂക്ഷമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ട്രെയിന്‍-ബസ് സര്‍വ്വീസുകള്‍ ഭാഗീകമായി നിലച്ചു.
മഴക്കൊപ്പം മണ്ണിടിച്ചലും അനുഭവപ്പെടുന്നു. വിക്രോളി പാര്‍ക്ക് സ്റ്റൈല്‍ മണ്ണിടിഞ്ഞു വീണു രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ക്കു പരിക്കേറ്റു. കാലാവസ്ഥ വകുപ്പു മുംബൈയില്‍ രണ്ടു ദിവസത്തേക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആവശ്യമില്ലാതെ ആരും വീട്ടിനു പുറത്തിറങ്ങരുതെന്നു ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിച്ചു. മണ്ണിടിഞ്ഞും മരം വീണും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിക്രോളി, ഘട്‌കോപ്പര്‍, ബന്ധൂര്, അന്ധേരി, കിംഗ്‌സര്‍ക്കിള്‍, മലാട്, ഗോറെഗാവോണ്‍ രൂപപ്പെട്ടു. റെയില്‍വെ ട്രാക്കിലും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ദാദര്‍, കുര്‍ള, സിമോണ്‍, ചുനഭാട്ടി, തിലക്‌നഗര്‍ എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് സര്‍വ്വീസ് നിലച്ചു. പല ബസുകളും റൂട്ടു തിരിച്ചുവിട്ടു.
വിക്രോളി പരിസര പ്രദേശങ്ങളിലാണ് മഴ ഏറ്റവും തീവ്രമായിട്ടുള്ളത്. ഇന്നു രാവിലെ 248 എംഎം മഴ ഇവിടെ അനുഭവപ്പെട്ടു. സാന്താക്രൂസില്‍ 232.5 എംഎമ്മും ജുഹുവില്‍ 208 എംഎമ്മും മഴ പെയ്തു.
