കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന യുവതീ-യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, സുരത്ത്കല്ലിലെ നികേ ത് സുരേഷ് (39), മംഗ്‌ളൂരു, കുദ്രോളിയിലെ ഹുസൈന്‍ (34), മംഗ്‌ളൂരു, കദ്രിയിലെ ഫാത്തിമത്ത്‌ഫൈറൂസ പര്‍വേഷ് (33) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ . അജയ് . എസ് മേനോനും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം, ഹില്‍ ടോപ്പില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ പിടികൂടിയതായി കൂട്ടിച്ചേര്‍ത്തു.
