കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസിന്റെ പരിശോധന ഊര്‍ജിതമാക്കി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് ആന്റ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ സികെവി സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുഡ്‌ലു ചൂരിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആള്‍ട്ടോ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇറങ്ങിയോടി. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത മദ്യവും കാറും കസ്റ്റഡിയിലെടുത്ത് കാസര്‍കോട് റേഞ്ച് ഓഫീസില്‍ എത്തിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ എവി, അമല്‍ജിത്ത് സിഎം, ഷംസുദ്ദീന്‍ വിടി, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ അശ്വതി വിവി, ഡ്രൈവര്‍ മൈക്കല്‍ ജോസഫ് എന്നിവരാണ് വാഹനപരിശോധനയില്‍ പങ്കെടുത്തത്.
