കാസർകോട്: അന്ത്യോദയ ഓണം സ്‌പെഷ്യൽ ബൈ വീക്കിലി ട്രെയിനിന് ചെറുവത്തൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. 06041 മംഗളൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 08.54 ന് ചെറുവത്തൂരിലെത്തി 08.55-ന് പുറപ്പെടും. 06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു എക്‌സ്പ്രസ് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 04.31-ന് ചെറുവത്തൂരിലെത്തി 04.32-ന് പുറപ്പെടും. 21-ന് പ്രാബല്യത്തിൽ വരും വിധത്തിലാണ് റെയിൽവേ ഉത്തരവ്. വ്യാഴാഴ്ച ഷൊർണൂരിലേക്കുള്ള സ്വാതന്ത്ര്യദിന സ്പെഷ്യൽ ട്രെയിനിനും ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു.
