കണ്ണൂര്‍: ബസ് യാത്രക്കിടയില്‍ വീട്ടമ്മയുടെ മൂന്നര പവന്റെ മാല നഷ്ടപ്പെട്ടു. മേലെചൊവ്വയിലെ സവിതയുടെ മാലയാണ് ബുധനാഴ്ച്ച രാവിലെ ആറ്റടപ്പയില്‍ നിന്ന് ജില്ല ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. മകള്‍ക്കൊപ്പം മേലെചൊവ്വയില്‍ നിന്നാണ് ബസിൽ കയറിയത്. കണ്ണോത്തുംചാലില്‍ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി മനസിലായത്. കണ്ണോത്തുംചാലില്‍ തമിഴ്‌നാട്ടുകാരനാണെന്ന് കരുതുന്ന ഒരാള്‍ ബസില്‍ നിന്ന് ഇറങ്ങിയിരുന്നു. ഇയാളെയാണ് സംശയിക്കുന്നത്. ടൗണ്‍ പൊലീസ് കേസെടുത്തു
