കണ്ണൂർ: കൂത്തുപറമ്പ്, മൂന്നാംപീടികയില്‍ റോഡ് മുറിച്ചുകടക്കവെ വയോധിക കാറിടിച്ച് മരിച്ചു. മൂന്നാംപീടിക റാസിലെ ആമിന (62)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
സഹോദരി റസിയയുടെ കൂടെ ബംഗ്‌ളൂരില്‍ നിന്നുള്ള ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവെയാണ് അപകടത്തില്‍പ്പെട്ടത്. മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ആമിനയെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തെ കടയിലെ സി.സി.ടി.വിയില്‍ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ആമിനയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂരിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബംഗ്‌ളൂരുവിലുള്ള സഹോദരി റസിയയുടെ മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ആമിന.
