പടന്ന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. ഭാസ്‌ക്കരന്‍ അന്തരിച്ചു

കാസര്‍കോട്: പടന്ന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. ഭാസ്‌ക്കരന്‍(കണ്ണോത്ത് രാജന്‍-68) അന്തരിച്ചു. സിപിഎം മുന്‍ അവിഭക്ത ഉദിനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കെഎസ്‌കെടിയു മുന്‍ തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്നു. കിനാത്തില്‍ വായനശാല, കിനാത്തില്‍ ക്ഷീര സംഘം എന്നിവയുടെ മുന്‍ പ്രസിഡണ്ടായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഉദിനൂരിലെ പൊതുശ്മശാനത്തില്‍. ഭാര്യ: പി.ടി. പ്രസന്ന(ഉദിനൂര്‍ ഗവര്‍ണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: പ്രസൂതി പിടി (അധ്യാപിക, കുമ്പള ജി എച്ച് എസ്),
പ്രജല പിടി(നഴ്‌സ്, ഡല്‍ഹി). മരുമക്കള്‍: രതീഷ് സി വി (സൂപ്രണ്ട്, കെ എസ് ഇ ബി കാഞ്ഞങ്ങാട് ഡിവിഷന്‍), അനൂപ് (നഴ്‌സ്, ചാണ്ഡീഗഡ്). സഹോദരങ്ങള്‍: ലക്ഷ്മണന്‍, കാര്‍ത്യായനി, മീനാക്ഷി, ഭാര്‍ഗവി, പരേതനായ കുഞ്ഞിക്കോമന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page