കാസര്‍കോട്: ആലംപാടി സ്വദേശിയും നായന്മാര്‍മൂലയിലെ എംഎകെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ട്ണറുമായ സത്താര്‍ മുബാറക് (46)ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. നടുവേദനയെ തുടര്‍ന്ന് മൂന്നുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആലംപാടി ഖിളിര്‍ ജുമാമസ്ജിദിന്റെ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന പരേതനായ മുബാറക് അബ്ദുല്‍റഹ്‌മാന്‍ ഹാജിയാണ് പിതാവ്. ഭാര്യ: ഹാജ്‌റ മാര. മക്കള്‍: ഷഹല്‍ റഹ്‌മാന്‍, സീദി ഷഹീല്‍, മുഹമ്മദ് ഷഹലന്‍, ആയിഷ ഷഫ്ദ, ഫാത്തിമ ഷഹ്‌സിന്‍. സഹോദരങ്ങള്‍: മുഹമ്മദ് മുബാറക്, ഖാദര്‍ മുബാറക്, സാദിഖ് മുബാറക്, മുസ്തഫ മുബാറക്, ഫൈസല്‍ മുബാറക്, അസ്മ, ജമീല, സൈനബ, ഖദീജ, ഫാത്തിമ. ഖബറടക്കം രാത്രി 9ന് ആലംപാടി ഖിളിര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നിര്യാണത്തില്‍ ഐഎന്‍എല്‍ ആലംപാടി ശാഖ, നായന്മാര്‍മൂല മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബദറുദ്ദീന്‍ അനുശോചിച്ചു.
