ജഗ്ദീഷ്പൂര്‍: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഫസംഗഞ്ച് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം.
നസ്‌നീന്‍ ബാനോ എന്ന യുവതിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവ് അന്‍സാര്‍ അഹമ്മദാ(38)ണ് ചികില്‍സയിലുള്ളത്. രണ്ട് ഭാര്യമാരുള്ള അഹമ്മദിന് രണ്ട് വിവാഹബന്ധങ്ങളിലും കുട്ടികളില്ല. ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വാക്കുതര്‍ക്കത്തിനിടെ യുവതി കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ ഉടന്‍ തന്നെ ജഗ്ദീഷ്പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റി. നസ്‌നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗ്ദീഷ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാഘവേന്ദ്ര അറിയിച്ചു.
