ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികമായി പീഡിപ്പിച്ച മകനെ മാതാവ് വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. സംഭവത്തില്‍ 56 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. മാണ്ഡവാലിയിലെ ശ്യാമിവാല ഗ്രാമത്തിലാണ് 32കാരനായ മകനെ മാതാവ് വെട്ടിക്കൊലപ്പെടുത്തിയത്. അവിവാഹിതനായ മകന്‍ അശോക് മദ്യലഹരിയില്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴി. രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മകന്‍ ബലാത്സംഗം ചെയ്ത കാര്യം പുറത്ത് പറയാതെ മറച്ചുവച്ചതായിരുന്നു. എന്നാല്‍ മകന്‍ മദ്യലഹരിയില്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. മകനില്‍ നിന്നും കുതറി മാറിയ മാതാവ് വീട്ടില്‍ നിന്നും മാറി നില്‍ക്കുകയും മകന്‍ ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
അതേസമയം മകനെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ കയറിയ അജ്ഞാതന്‍ മകനെ അപായപ്പെടുത്തി എന്നുമാണ് മാതാവ് നാട്ടുകാരോട് പറഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അശോകിനെയായിരുന്നു. തുടര്‍ന്ന് മകന്റെ കൊലപാതകത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കി.
പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ താനാണ് മകനെ കൊലപ്പെടുത്തിയതെന്ന് മാതാവ് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
