മംഗളൂരു: 39 വര്‍ഷം പഴക്കമുള്ള ബലാത്സംഗ-കൊലപാതക കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച പത്മലതയുടെ സഹോദരി എസ്ഐടിയെ സമീപിച്ചു. സിപിഎം നേതാവ് ബിഎം ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം പുഷ്പലതയുടെ സഹോദരി ഇന്ദ്രാവതി എസ്ഐടി ഓഫീസില്‍ എത്തി. മുതിര്‍ന്ന എസ്ഐടി ഉദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
ബൊളിയരുവില്‍ താമസിക്കുന്ന പത്മലത 1986ല്‍ ആണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ധര്‍മ്മസ്ഥലയില്‍ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണത്തെ തുടര്‍ന്നാണ് എസ്ഐടി രൂപീകരിച്ചത്. സംഘം അന്വേഷണം നടത്തിവരികയാണ്. കൂടാതെ ബെല്‍ത്തങ്ങാടിയില്‍ പൊലീസ് സ്റ്റേഷന്‍ പദവിയിലുള്ള ഒരു പ്രത്യേക എസ്ഐടി ഓഫീസ് അടുത്തിടെ തുറന്നിരുന്നു.
