കണ്ണൂര്‍: ആളൊഴിഞ്ഞ കെട്ടിടത്തില്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അറയ്ക്കല്‍ മ്യൂസിയത്തിനു സമീപത്തെ കെട്ടിടത്തിലാണ് മത്സ്യത്തൊഴിലാളിയായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം ഉള്ളതായി സംശയിക്കുന്നു. ഷെയ്ഖ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
