‘ഓണം സ്‌പെഷ്യല്‍ ഡ്രൈവ്’; ഓട്ടോയില്‍ മദ്യക്കടത്ത്, നെല്ലിക്കുന്നില്‍ 34 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: ‘ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ’ ഭാഗമായി കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നെല്ലിക്കുന്നില്‍ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ വില്‍പനക്കെത്തിച്ച കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. 34.56 ലിറ്റര്‍ മദ്യവുമായി കസബ കടപ്പുറം ഗുരുനഗര്‍ സ്വദേശി കെ അശോക(50)നെ എക്‌സൈസ് അറസ്റ്റുചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവി പ്രശാന്ത് കുമാര്‍, കണ്ണന്‍കുഞ്ഞി, കെ നിധിഷ്, വി നിഖില്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു.

ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭാര്യ ഭര്‍ത്താവിനെ കൊന്നു; ഐഡിയ കണ്ടെത്തിയത് യൂ ട്യൂബ് നോക്കി

തെലങ്കാന: ഭര്‍ത്താവിനെ ചെവിയില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്തി. ഭാര്യയും കാമുകനും പിടിയില്‍. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ഭര്‍ത്താവ് സമ്പത്തിനെ ഭാര്യ രമാദേവിയും കാമുകന്‍ കരേയ്യയും, അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.പ്രദേശത്തെ ലൈബ്രറിയില്‍ തൂപ്പുകാരനായിരുന്നു സമ്പത്ത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും രമാദേവി പറഞ്ഞതായി പൊലീസ് അറിയിച്ചു. രമാദേവിക്ക് ഈ ബന്ധം ഒഴിവാക്കാന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് 50 കാരനായ രാജയ്യയുമായി യുവതി സൗഹൃദത്തിലായത്. ഇതോടെ സമ്പത്തിനെ ഇല്ലാതാക്കാന്‍ വഴികള്‍ …

ഏഴുവയസുകാരിയെ പീഡിപ്പിച്ചു; പിതാവിന്റെ അടുത്ത ബന്ധുവിനെതിരെ പോക്‌സോ കേസ്, സംഭവം ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

കാസര്‍കോട്: ഏഴുവയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിന്റെ അടുത്ത ബന്ധുവിനെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ് സംഭവം പുറത്തായത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്ത് 3 വരെ പ്രതിയുടെ വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി പിഎം മുഫീദ് മുസ്തഫ(22)യുടെ പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഓവര്‍ബ്രിഡ്ജിനടിയില്‍ നിര്‍ത്തിയിട്ട് ട്രെയിനില്‍ പോവുകയായിരുന്നു യുവാവ്. വൈകീട്ട് ആറരയോടെ തിരിച്ചെത്തിയപ്പോള്‍ ബൈക്ക് മോഷണം പോയിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസില്‍ പരാതി നല്‍കി. മോഷ്ടവിന്റെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നിരന്തം ബൈക്ക് കവര്‍ച്ച നടക്കുന്നതിനാല്‍ ഓവര്‍ബ്രിഡ്ജിന് സമീപം സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ബൈക്ക് മോഷണം പോയ …

യുവതി രണ്ട് മക്കളുമായി കിണറ്റില്‍ ചാടിയ സംഭവം; ചികില്‍സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു. പരിയാരം ശ്രിസ്ഥയിലെ ധനേഷിന്റെയും ധനജയുടെയും മകന്‍ ധ്യാന്‍ കൃഷ്ണ(6)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. 30 വയസ്സുള്ള യുവതി ആറും മൂന്നും വയസ്സുള്ള കുട്ടികളെയും എടുത്ത് 16 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി മൂവരെയും പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചു. മറ്റൊരുകുട്ടി ആശുപത്രിയില്‍ …

കാസര്‍ഗോഡിയ ഷീബേ: റാണിപുരം മലയില്‍ പുതിയ ഞണ്ടിനെ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തു പുതിയ ജനുസില്‍ പെട്ട ഞണ്ടിനെ കണ്ടെത്തി. ഇതിനു കാസര്‍ഗോഡിയ ഷീബേ എന്നു ഗവേഷകര്‍ പേരിട്ടു. നിലവിലുള്ള ഞണ്ടു ജനുസുകളില്‍ നിന്നും വ്യത്യസ്തമായ ഇതിനെ കാസര്‍കോട് മേഖലയില്‍ നിന്ന് കണ്ടെത്തിയതിനാലാണ് ‘കാസര്‍ഗോഡിയ’ എന്ന് പേരിട്ടത്.കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് നടത്തിയ പഠനത്തിലാണ് ഞണ്ടിനെ കണ്ടെത്തിയത്. ജൈവവൈവിധ്യ ഹോട്ട്സ്പോട്ടില്‍ മാത്രം കാണപ്പെടുന്ന ഇവ മിതമായ ജലപ്രവാഹമുള്ള പുല്‍മേടുകളിലൂടെ ഒഴുകുന്ന ചെറിയ അരുവിയില്‍ ആണ് ജീവിക്കുന്നത്. കരിയിലകള്‍ക്കും …

‘അയാൾ വീട്ടിൽ വെള്ളം കുടിക്കാൻ വന്നു, തൂമ്പ കഴുകി’; ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതായി കണ്ടെന്നു ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ

ധർമസ്ഥല: ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചു. വെള്ളിയാഴ്ച പരിശോധന നടന്ന ബോളിയാർ വനമേഖലയ്ക്കടുത്തു മ‍ൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നാണ് ഇവർ വ്യക്തമാക്കിയത്. മ‍ൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയെന്നും ഇവർ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയതായാണു വിവരം.നേത്രാവതി സ്നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നു കഴിഞ്ഞ ദിവസം ആറുപേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ശനിയാഴ്ച …

ദേഹാസ്വാസ്ഥ്യം ഉണ്ടായ മാതാവുമായി മകൾ ആശുപത്രിയിൽ പോയി; ഈ തക്കത്തിൽ കള്ളൻ വീട് കുത്തിത്തുറന്ന് കവർന്നത് 50 പവൻ സ്വർണം

കോട്ടയം: വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വാതിൽ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ. മാങ്ങാനത്ത് അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്കും ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മാതാവും മകളും രാത്രി മാങ്ങാനത്തെ ആശുപത്രിയിൽ പോയപ്പോഴായിരുന്നു മോഷണം.അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. അന്നമ്മ തോമസിന് വെള്ളിയാഴ്ച രാത്രി രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. …