തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചു.
23 വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം.2000 കോടി രൂപയുടെ വരമാന വര്‍ദ്ധനവാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും ഓണ്‍ലൈന്‍ മദ്യ വില്‍പന. മൂന്ന് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്ക് ബെവ്‌കോ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല.
വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്.
