കാസര്‍കോട്: ‘ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ’ ഭാഗമായി കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നെല്ലിക്കുന്നില്‍ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ വില്‍പനക്കെത്തിച്ച കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. 34.56 ലിറ്റര്‍ മദ്യവുമായി കസബ കടപ്പുറം ഗുരുനഗര്‍ സ്വദേശി കെ അശോക(50)നെ എക്‌സൈസ് അറസ്റ്റുചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവി പ്രശാന്ത് കുമാര്‍, കണ്ണന്‍കുഞ്ഞി, കെ നിധിഷ്, വി നിഖില്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു.
