മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന പിക്കപ്പ് മറിഞ്ഞു 14 പേർക്കു പരിക്ക്; പരിക്കേറ്റവരെ കുമ്പള ജില്ലാ സഹ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: മൊഗ്രാൽപുത്തൂർ കല്ലങ്കൈയിൽ പിക്കപ്പ് മറിഞ്ഞു 14 മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു. കുമ്പള കോയിപ്പാടി കടപ്പുറത്തെ വേണു , മഹേഷ്, മാധവൻ, ഉവൈസ് , മണി, രാജേഷ്, സതീശൻ , വേണു, സായൂജ്, പ്രമേഷ് ,ബാബു , ഉമേശന്‍, കൃഷ്ണൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലുപേർക്കു സാരമായി പരിക്കേറ്റിട്ടുണ്ടെന്നറിയുന്നു. സന്ധ്യക്കു ഏഴരയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു നാട്ടുകാർ ആശുപത്രിക്കടുത്തു തടിച്ചു കൂടിയിട്ടുണ്ട്. കാസർകോട് മത്സ്യ ബന്ധനത്തിനു ശേഷം കസബ അഴിമുഖത്ത് തോണി …

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

കുന്നംകുളം: കാണിപ്പയ്യൂരില്‍ ആംബുലന്‍സും, കാറും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍(89), കുന്നംകുളം കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അപകടം. ആശുപത്രിയില്‍ വച്ചാണ് രണ്ടുപേരും മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് കാണിപ്പയ്യൂര്‍ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. ആ കിന്റര്‍ ഹോസ്പിറ്റല്‍സിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് കാറിലെ ഡീഡല്‍ ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ പരന്നു. …

വിവാഹ വീട്ടില്‍ നടന്ന കോല്‍ക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ മുസ്ലീം ലീഗ് നേതാവ് മരിച്ചു

ആലുവ: തുരുത്തിലെ ഒരു വിവാഹ വീട്ടില്‍ നടന്ന കോല്‍ക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ മുസ്ലീം ലീഗ് നേതാവ് മരിച്ചു. എടയപ്പുറം സ്വദേശി എം.എം. അലി (65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വിവാഹത്തലേന്നുള്ള ആഘോഷങ്ങളുടെ ഭാഗമായി കോല്‍ക്കളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോല്‍ക്കളിയില്‍ സജീവമായിരുന്ന അലി, സംഘത്തിലെ പ്രധാന അംഗമായിരുന്നു. എം.എം. അലി മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും നേതാവുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ …

14 കാരനെ ലഹരിക്കടിമയാക്കി; കുട്ടിയുടെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: പതിനാലു വയസുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസില്‍ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടര്‍ ആണ് പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിടുത്തത്.കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് മാതാവ് മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസം. 14 കാരന്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഈ വീട്ടില്‍ പ്രബിന്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. കഴിഞ്ഞ ക്രിസ്മസിന് …

തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു

തളിപ്പറമ്പ്: തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി സുനിലാണ്(53)മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 നായിരുന്നു സംഭവം. മുയ്യം യു.പി സ്‌കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ ബാലന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: ഗീത.മക്കള്‍: അതുല്‍, അനന്യ. സഹോദരങ്ങള്‍: സുജിത്ത്(പാളിയത്ത്വളപ്പ്), മിനി(പഴയങ്ങാടി).

ഡേറ്റിംഗ് ആപ്പ് വഴി പെണ്‍കുട്ടിയെന്ന വ്യാജേന പരിചയപ്പെട്ടു, യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; മര്‍ദ്ദിച്ച് അവശനാക്കി സുമതി വളവില്‍ തള്ളി

തിരുവനന്തപുരം: പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ തിരുവനന്തപുരത്തുനിന്നും മറ്റു മൂന്നു പേരെ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. മുന്‍പും പ്രതികള്‍ സമാനമായരീതിയില്‍ സ്വര്‍ണ്ണവും പണവും അപഹരിച്ചിട്ടുണ്ടെന്ന് …

അമിതലാഭ വാഗ്ദാനത്തില്‍ വീണു; വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് വഴി ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ സംഘം ചെന്നൈയില്‍ പിടിയില്‍

കണ്ണൂര്‍: വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ കേസില്‍ പ്രതികളെ കണ്ണൂര്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. അമിത ലാഭമെന്ന വാഗ്ദാനത്തില്‍ വീണ മട്ടന്നൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 4 കോടി 43 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അപ്സ്റ്റോക്ക് എന്ന വെരിഫെയ്ഡായിട്ടുള്ള ആപ്ലിക്കേഷന്റെ വ്യാജ പതിപ്പുമായാണ് പ്രതികള്‍ സമീപിച്ചത്. …

നാടോടുമ്പോള്‍ ബദിയഡുക്ക നടുവേ ഓടുന്നെന്നു നാട്ടുകാര്‍

ബദിയഡുക്ക: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ഒരു ചൊല്ലില്ലേ? ബദിയഡുക്ക അക്കാര്യത്തില്‍ മുന്നേറുന്നു. തെരുവുനായ്ക്കള്‍ നടൊട്ടുക്കു വഴിയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും സാധുക്കളായ നാട്ടുകാരെയും സംഘം ചേര്‍ന്ന് ഓടിച്ചിട്ടു കടിച്ചു പറിക്കുകയും സംസ്ഥാന വ്യാപകമായി അതു കോലാഹലങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുമ്പോള്‍ ബദിയഡുക്കയില്‍ നായ്ക്കള്‍ ഒരു പടികൂടി മുന്നേറുകയാണ്. ഇവിടെ റോഡുകള്‍ കൈയേറി അവയില്‍ ഇരുന്നും കിടന്നും നിരങ്ങിയും നായ്ക്കള്‍ റോഡ് സ്വന്തം വിശ്രമകേന്ദ്രമാക്കിയിരിക്കുന്നു. ഇതിനിടയില്‍ വരുന്ന വാഹനങ്ങള്‍ വഴി മാറിപ്പോകണമെന്നാണ് സ്ഥിതി. കുഴപ്പമൊന്നുമുണ്ടാവാതിരിക്കണമെങ്കില്‍ അങ്ങനെയൊക്കെ പൊയ്‌ക്കോ എന്ന് അധികൃതര്‍ മൗനം കൊണ്ടു …

വിഷം കഴിച്ച് അവശനിലയില്‍ റെയില്‍വേ സ്‌റ്റേഷനില്‍; മധ്യവയസ്‌കനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ട മധ്യവയസ്‌കനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട തിരുവല്ല തടിയൂര്‍ സ്വദേശി എംജി ജോണിനെയാണ് അവശനിലയില്‍ ഞായറാഴ്ച രാവിലെ രണ്ടാംപ്ലാറ്റുഫോമില്‍ കണ്ടെത്തിയത്. കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ആള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാസര്‍കോട് ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടില്‍ നിന്നും …

സി എച്ച് സെന്ററിന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഫണ്ട് കൈമാറി

കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാസര്‍കോട് സി.എച്ച് സെന്ററിന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഫണ്ട് കൈമാറി.പരിശുദ്ധ റമളാന്‍ മാസത്തിലെ സി.എച്ച് സെന്റര്‍ ദിനത്തിന്റെ ഭാഗമായി മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച ഫണ്ടാണ് കൈമാറിയത്. കാസര്‍കോട്ട് നടന്ന ചടങ്ങ് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം …

12 വര്‍ഷമായി പണിഞ്ഞിട്ടും പണി തീരാത്ത ജില്ലാ മെഡിക്കല്‍ കോളേജ്: സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ നിത്യ സ്മാരകം: പി ആര്‍ സുനില്‍

കാസര്‍കോട്: 2013ല്‍ തറക്കല്ലിട്ട് നിര്‍മ്മാണമാരംഭിച്ച ഉക്കിനടുക്കയിലെ കാസര്‍കോടു മെഡിക്കല്‍ കോളേജില്‍ ഇക്കൊല്ലം പോലും ക്ലാസ് ആരംഭിക്കാത്തതു സംസ്ഥാന സര്‍ക്കാരിന്റെ കാസര്‍കോടു ജില്ലയോടുള്ള താല്‍പ്പര്യത്തിന്റെ തെളിവാണെന്നു ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍ കുമാര്‍ പരിഹസിച്ചു.12 വര്‍ഷം പണിഞ്ഞിട്ടും പണി തീര്‍ക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ കാര്യക്ഷമതയെ പ്രസ്താവനയില്‍ അദ്ദേഹം അപലപിച്ചു. ഇക്കാര്യത്തില്‍ ഇതേ നിലപാടു തന്നെ തുടരാനാണു സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിച്ചു.

മൂന്നു മക്കളും മാതാവും പുഴയില്‍ ചാടി മരിച്ചു

ബന്ത(യു.പി): മൂന്നു മക്കളെ ശരീരത്തോട് ചേര്‍ത്തു കെട്ടിവച്ച ശേഷം പുഴയില്‍ ചാടിയ മാതാവും മക്കളും മുങ്ങി മരിച്ചു. ഉത്തര്‍ പ്രദേശിലെ ബന്ത ജില്ലയിലെ റിസൗരയില്‍ ഇന്നലെ(ശനി)യാണ് ദാരുണ സംഭവമുണ്ടായത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കേറ്റമാണ് കാരണമെന്നു പറയുന്നു. റീന, മക്കളായ ഹിമാന്‍ഷു(9), അന്‍ഷി (5), പ്രിന്‍സ് (3) എന്നിവരാണ് ആത്മഹത്യ ചെയ്തത്. അഖിലേഷാണ് റീനയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാത്രി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. രാത്രി തന്നെ ആരുമറിയാതെ റീന മൂന്നു മക്കളെയും കൂട്ടി വീട്ടില്‍ …

ബംഗളൂരുവില്‍ മെട്രോ യെല്ലോ ലൈനും 3 വന്ദേഭാരത് സര്‍വ്വീസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബംഗളൂരു: ബംഗളൂരു റെയില്‍വെ മെട്രോ യെല്ലോ ലൈന്‍ പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഇതോടെ ബംഗളൂരുവിലെ യെല്ലോ ലൈന്‍ റയില്‍പാത ശൃംഖലയുടെ ദൈര്‍ഘ്യം 96 കിലോ മീറ്ററായി ഉയര്‍ന്നു. ബംഗളൂരു -ബെല്‍ഗാവി വന്ദേഭാരത് എക്‌സ്പ്രസ് ചടങ്ങില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. അമൃത്‌സര്‍- ശ്രീ മാതാ വൈഷ്‌ണോദേവി ഖാത്രി, അജ്‌നി (നാഗപ്പൂര്‍)-പൂനെ വന്ദേഭാരത് ട്രയിനുകള്‍ക്കു ചടങ്ങില്‍ ഓണ്‍ലൈനില്‍ അദ്ദേഹം പച്ചക്കൊടി കാണിച്ചു. ബംഗളൂര്‍ വന്ദേ ഭാരതില്‍ യാത്ര ചെയ്ത് ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി അദ്ദേഹം വീക്ഷിച്ചു.ഇന്ന് ഉദ്ഘാടനം …

കാസര്‍കോടു പോയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി

കാസര്‍കോട്: ബസില്‍ കാസര്‍കോട് ഭാഗത്തേയ്ക്ക് പോയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കുമ്പഡാജെ പൈസേരി ഹൗസിലെ കെറഗന്റെ മകന്‍ പി നാഗേഷി(33)നെയാണ് കാണാതായത്. ഈമാസം നാലിന് വൈകുന്നേരം കാസര്‍കോട് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ബന്ധുവീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സഹോദരന്‍ രാജേഷ് ബദിയടുക്ക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തയും യുവാവിനെ കാണാതായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കൂലിപ്പണിക്കാരനാണ് കാണാതായ നാഗേഷ്.

മനുഷ്യക്കടത്തെന്നു സംശയം: പശ്ചിമ ബംഗാളില്‍ നിന്നു തട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാജസ്ഥാനില്‍ കൊണ്ടു പോയി വിവാഹമെന്ന മറവില്‍ രണ്ടു തവണ വിറ്റു; 5 പേര്‍ സിബിഐ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കല്യാണം കുഴിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു രണ്ടുതവണ വില്‍പ്പന നടത്തിയ അഞ്ചുപേരെ സി ബി ഐ അറസ്റ്റു ചെയ്തു. മനുഷ്യക്കടത്ത് സംഘത്തിന്റെ ചതിയാണോ ഇതെന്നു അധികൃതര്‍ സംശയം പ്രകടിപ്പിച്ചു.ഭരത്കുമാര്‍, ജഗദീഷ് കുമാര്‍, മെനഡവുബന്‍, രത്താറാം, ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. 2023 ആഗസ്റ്റ് ഒന്‍പതിനു വീട്ടില്‍ നിന്നു ട്യൂഷനു പോവുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പശ്ചിമ ബംഗാളിലെ ബര്‍ദാമന്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. രാജസ്ഥാനിലെ പാലിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി ബി ഐ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു …

മദ്യം ഇനി വീട്ടിലെത്തിക്കും, വില്‍പ്പന ഓണ്‍ലൈനിലേക്ക്, ശുപാര്‍ശയുമായി ബെവ്‌കോ; വിതരണം സ്വിഗ്ഗി വഴി?

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചു.23 വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം.2000 കോടി രൂപയുടെ വരമാന വര്‍ദ്ധനവാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും …

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടി, ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി. അതിനിടെ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് കൊല്ലം സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ മരണം കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ജൂലൈ 19 നാണ് അതുല്യയെ ഭര്‍ത്താവ് …

കാസര്‍കോട് ചെമ്മനാട് ബണ്ടിച്ചാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എട്ടേക്കര്‍ സ്ഥലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആവുന്നു; മൂന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുളുനാട് സസ്യോദ്യാനത്തിന് 60 ലക്ഷം രൂപ അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട് എട്ടേക്കര്‍ സ്ഥലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നു.ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാല്‍ ചില്‍ഡ്രന്‍ പാര്‍ക്കിനടുത്ത് 8.06 ഏക്കര്‍ സ്ഥലത്താണ് തുളുനാട് സസ്യോദ്യാനം ഒരുക്കുന്നത്. മൂന്നു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു ആദ്യഘട്ടത്തില്‍ 60 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ 20 ലക്ഷം രൂപ കാസര്‍കോട് വികസനപാക്കേജ് അനുവദിച്ചതാണ്. കാസര്‍കോട് നിര്‍മ്മിതി കേന്ദ്രത്തെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചു.ലോകത്തെ വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍ക്കും ചിത്രശലഭങ്ങള്‍ക്കും പക്ഷികള്‍ക്കും ഉദ്യാനമൊരുക്കുകയെന്നതാണ് ലക്ഷ്യം. വൃക്ഷശാസ്ത്രപരമായ പഠനം, പരിപാലനം, വൃക്ഷ-സസ്യശേഖരങ്ങളുടെ ശാസ്ത്രീയ സംരക്ഷണം, ജൈവ വൈവിധ്യം ഉറപ്പാക്കുന്ന …