കാസര്‍കോട്: നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ചെറുവത്തൂര്‍, കൊവ്വല്‍ ഐസ് പ്ലാന്റിനു സമീപത്തെ ബി ബാബുവിന്റെ മകന്‍ ബി ശിവകുമാര്‍ (18)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.40 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ശുവകുമാറിനെ വിവരമറിഞ്ഞ് എത്തിയ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍ അച്യുതന്‍, ഹരിപ്രസാദ്.
