മംഗളൂരു: യുവ തുളു നാടകകൃത്ത് ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ബെല്‍ത്തങ്ങാടി, കൊയ്‌ല, കൂഡ്മണിയിലെ നാരായണ കൊയ്‌ല (35)യാണ് മരിച്ചത്. പരേതനായ ബോംനാലെയുടെ മകനാണ്. മേസ്തിരി ജോലിക്കാരനായ നാരായണ ഏതാനും ദിവസമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. രണ്ടു സഹോദരിമാരുള്ള നാരായണ അവിവാഹിതനാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം.
12 തുളുനാടകങ്ങളുടെ രചയിതാവാണ്. ‘പാണ്ടെ കൊനുജര്‍’ എന്ന നാടകത്തിനു അവാര്‍ഡു ലഭിച്ചിരുന്നു. കന്നഡ ഭാഷയില്‍ നിരവധി ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
