സ്വർണ്ണം തട്ടിയെടുക്കാൻ മാതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി; സ്വാഭാവിക മരണമെന്ന് പ്രചരിപ്പിച്ചു, മകൻ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൂത്താളി സ്വദേശിനിയും 65 കാരിയുമായ പത്മാവതി അമ്മയെയാണ് മകൻ ലിജീഷ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.പേരാമ്പ്ര കൂത്താളിയിൽ ഈ മാസം 5നാണ് പത്മാവതി അമ്മ മരിച്ചത്. ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്നു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് സംഭവ ദിവസം പ്രതി പൊലീസിനോട് പറഞ്ഞത്. പേരാമ്പ്രയിലെ ഇ എം എസ് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റൽ വച്ചാണ് പത്മാവതി അമ്മ മരിച്ചത്. മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പ്രതിയെ തെളിവുകൾ നിരത്തി പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്തതോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി, സ്വർണാഭരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ മാതാവിനെ ക്രൂരമായി തല്ലുകയും, മാരകമായി പരുക്കേൽപ്പിക്കുകയുമായിരുന്നു. ഇടികൊണ്ട് തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്‌തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് തെളിയിച്ചതെന്ന് ഡിവൈഎഎസ്‌പി എൻ. സുനിൽകുമാർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page