കാസര്‍കോട്: ചേരൂരിലെ ചെറിയ വീട്ടില്‍ മൊയ്തീന്‍ കുഞ്ഞി ഹാജി(85) അന്തരിച്ചു. കര്‍ണാടക ഉഡുപ്പിയിലെ മരം വ്യവസായിയും അബ്ദുല്ല വുഡ് മില്‍ ഉടമയുമായിരുന്നു. ചേരൂര്‍ കോട്ട മൊയ്തീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട്, ചേരൂര്‍ എ.എല്‍.പി സ്‌കൂള്‍ മുന്‍ മാനേജര്‍, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഉമ്മാലി. മക്കള്‍: അബ്ദുല്ല കുഞ്ഞി, അബ്ദുറഹ്‌മാന്‍, സുഹ്‌റ, ഹാജിറ, പരേതയായ മിസ്രിയ, ഉമൈറ, റുബീന. മരുമക്കള്‍: ബദ്രിയ യൂസഫ്, മുഹമ്മദ് കുഞ്ഞി(കോട്ടിക്കുളം), കലാം (ചൂത്ര വളപ്പില്‍), സിദ്ദീഖ് (ആരിക്കാടി), നൂറുല്‍ ഹസന്‍ (മൗലവി ട്രാവല്‍സ്), സുഹ്‌റ, ഷമീന.
