കാസര്‍കോട്: കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയില്‍. പാറപ്പള്ളി കണ്ണോത്ത് സ്വദേശി റിജേഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജേഷിനെ കാണാതായത്. തുടര്‍ന്ന് മാതാവ് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണില്‍ റിങ് ചെയ്തിരുന്നു. വീടിന് സമീപത്താണ് ലൊക്കേഷന്‍ വ്യക്തമായത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി കശുമാവില്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. കണ്ണോത്ത് ചന്ദ്രനാണ് പിതാവ്.
