കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനിവാന്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരം. വ്യാഴാഴ് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കും വാന്‍ ഇടിച്ചുകയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ക്രോസ് ആശുപത്രിയിലെ നഴ്‌സാണ് മരിച്ച സോണിയ. അപകടത്തില്‍ ഓട്ടോ ഡ്രൈവറായ വിജയന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികവിലയിരുത്തല്‍.
