കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. പായം വട്ട്യാരയില്‍ വേലാരിവിളയില്‍ ജോണ്‍ ക്രിസ്റ്റോഫറി (45)നെയാണ് കരിക്കോട്ടക്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ് അറസ്റ്റു ചെയ്തത്. കരിക്കോട്ടക്കരി, വാണിയപ്പാറയിലെ സൗമ്യ ജോഷിയുടെ പരാതിയിലാണ് അറസ്റ്റ്. പണമോ വിസയോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സൗമ്യ പൊലീസില്‍ പരാതി നല്‍കിയത്.
