കാസര്‍കോട്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേല്‍ശാന്തി ഉദിനൂര്‍ കിനാത്തിലെ കൃഷ്ണന്‍ നമ്പൂതിരി (89) അന്തരിച്ചു. രാത്രി പത്തുവരെ സ്വവസതിയില്‍ പൊതുദര്‍ശനം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് തറവാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ: പ്രസന്ന അന്തര്‍ജനം. മക്കള്‍: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(റിട്ട.എഇഒ), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി(തിരുവനന്തപുരം), കേശവന്‍ നമ്പൂതിരി(തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം), കൃഷ്ണപ്രിയ(അധ്യാപിക കൈക്കോട്ട് കടവ്), കൃഷ്ണപ്രഭ (അധ്യാപിക). മരുമക്കള്‍: പെരികമന സതീഷ് നമ്പൂതിരി(വൈദീകം), നടുവം കൃഷ്ണന്‍ നമ്പൂതിരി (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍), വീണ, ശ്രുതി. സഹോദരങ്ങള്‍: കപോതനില്ലത്ത് കുഞ്ഞിരാമന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, പാലോന്നം സാവിത്രി അന്തര്‍ജ്ജനം.
