കോഴിക്കോട്∙: വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനാലാണ് വഹീമയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ഭർത്താവ് ജംഷിദ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് വഹീമ.
