കണ്ണൂര്‍: പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നിയമപ്രകാരം സേലത്തുവെച്ച് വിവാഹിതരായ ഇവര്‍ പിന്നീട് പാപ്പിനിശ്ശേരിയില്‍ താമസമാക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ ഭാര്യയുടെ വയസ് ചോദിച്ചപ്പോള്‍ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ് സ് കേസ് രജിസ്റ്റര്‍ചെയ്തത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ കേസ് പ്രകാരം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.
