ഇരിട്ടി: മരത്തില്‍ നിന്ന് കമ്പുകള്‍ വെട്ടിയിറക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മുണ്ടയാംപറമ്പ് വാഴയില്‍ സ്വദേശി മാറോളി രവീന്ദ്രന്‍ (63) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം. സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരത്തില്‍ കയറി ശിഖരം വെട്ടിയിടുന്നതിനിടയില്‍ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ശാരദ. മകള്‍: രമ്യ. മരുമകന്‍: സുബീഷ്.
