പയ്യന്നൂര്‍: ഭര്‍ത്താവ് മരിച്ചതിന്റെ നാല്‍പതാം ദിവസത്തിലെ ചടങ്ങുകള്‍ക്കിടയില്‍ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ, പൂമംഗലം, എ.കെ.ജി സെന്ററിനു സമീപത്തെ പുതിയപുരയില്‍ രാധ(55)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവായ പവിത്രന്‍ മരിച്ചതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു രാധയെന്നു ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച ബന്ധുക്കളുടെ സാന്നിധ്യത്തിൽ മരണാനന്തര ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ രാധ കുളിമുറിയുടെ സീലിംഗ് ഹുക്കില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. മക്കള്‍: സതീഷ്, സജിന. മരുമക്കള്‍: വിനീഷ്, ഹരിത.
