കണ്ണൂര്‍: കുടിയാന്മല, ഏരുവേശിയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞു. സ്റ്റുഡിയോ ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ ഏരുവേശി- മുയിപ്ര- കൂട്ടക്കളം റോഡില്‍ എരുതുകടവിലാണ് സംഭവം. പയ്യാവൂരില്‍ സ്റ്റുഡിയോ നടത്തുന്ന ഇരൂഢ് സ്വദേശി ശ്രീജിത്ത് ആണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ പുഴയിലേയ്ക്ക് മറിയുകയായിരുന്നു. 20 മീറ്ററോളം ദൂരേയ്ക്ക് കാര്‍ ഒലിച്ചു പോയി. ഗ്ലാസ് ഉയര്‍ത്തിവച്ചിരുന്നതിനാല്‍ അതിലൂടെയാണ് ശ്രീജിത്ത് പുറത്തിറങ്ങി നീന്തി രക്ഷപ്പെട്ടത്.
അപകടം നടന്ന സ്ഥലത്തു നിന്നു 500 മീറ്റര്‍ മാറി വെള്ളത്തിനടിയിലുള്ള കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.
