സുല്‍ത്താന്‍ ബത്തേരി: അടച്ചിട്ട വീട്ടില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വീടിന്റെ വാതിലിനു തീവച്ചു. ആദ്യം തീവച്ചപ്പോള്‍ തീകെട്ടുപോയെങ്കിലും നിരാശരാകാതെ മോഷ്ടാക്കള്‍ വീണ്ടും വാതിലിനു തീപിടിപ്പിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ഒരുമ്പക്കാട്ടെ സാജന്റെ വീട്ടിലായിരുന്നു രണ്ടുതവണ മോഷണശ്രമം. രണ്ടുതവണയും വാതില്‍ തകര്‍ക്കാന്‍ തീവയ്പ്പു കൊണ്ട് കഴിയാതെ പോവുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
