പി പി ചെറിയാന്‍
വാഷിങ്ട്ടന്‍: നായപ്പോര് സംഘടിപ്പിച്ചുവെന്ന കേസില്‍ മുന്‍ എന്‍.എഫ്.എല്‍. താരം ലെഷോണ്‍ ജോണ്‍സനെ വീണ്ടും ശിക്ഷിച്ചു. ആറ് കേസുകളിലാണ് ഫെഡറല്‍ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വര്‍ഷം വരെ തടവും, ഒരു കോടിയിലധികം രൂപ പിഴയും ഉണ്ടായേക്കാമെന്നു റിപ്പോര്‍ട്ടുകള്‍പറയുന്നു.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് 190 നായ്ക്കളെ അധികൃതര്‍ പിടികൂടിയിരിരുന്നു. നായകളെ പോരിനായി പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങളും മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തി. 2005ലും ഇദ്ദേഹം സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തടവ് ശിക്ഷ ഒഴിവാക്കിയിരുന്നു.
ഗ്രീന്‍ ബേ പാക്കേഴ്സ്, അരിസോണ കാര്‍ഡിനല്‍സ്, ന്യൂയോര്‍ക്ക് ജയന്റ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ലെഷോണ്‍ ജോണ്‍സണ്‍.