പി പി ചെറിയാന്‍
ലൂയിസ്വില്‍(ടെക്‌സാസ്): ട്രാഫിക് പരിശോധനക്കിടെ ലൂയിസ്വില്‍ പോലീസ് 285 പൗണ്ട് (129 കിലോഗ്രാം) കഞ്ചാവ് പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ രജിസ്ട്രേഷനും ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
വാഹനം ഓടിച്ചിരുന്ന 31കാരനായ ഡെയു ഹുവാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡെന്റണ്‍ കൗണ്ടി ജയിലില്‍ കഴിയുന്ന ഹുവാങ്ങിന് 35,000 ഡോളറിന്റെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്.