ന്യൂഡല്‍ഹി: ലഘുഭക്ഷണം വാങ്ങാന്‍ പോയ 15 വയസുകാരിയെ വെടിവച്ചു കൊന്നു. ആണ്‍ സുഹൃത്തിനെ പൊലീസ് തെരയുന്നു. ഇരുപതുകാരനായ ആണ്‍സുഹൃത്ത് ആര്യനാണ് പെണ്‍കുട്ടിക്ക് നേരെ വെടി ഉതിര്‍ത്തത്. തിങ്കളാഴ്ച രാത്രി വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്താണ് സംഭവം നടന്നത്. ഡല്‍ഹി പൊലീസ് പ്രാഥമിക നടത്തിയ അന്വേഷണത്തില്‍ സുമ്പുള്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. തന്റെ സുഹൃത്തിനൊപ്പം ലഘുഭക്ഷണം വാങ്ങാന്‍ പെണ്‍കുട്ടി ഒരു മാര്‍ക്കറ്റില്‍ എത്തിയിരുന്നു. ഈ സമയത്ത് അവിടെയെത്തിയ ആര്യന്‍ ഡി ബ്ലോക്കിലെ ഒരു ക്ലിനിക്കിന് മുന്നില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ പലതവണ വെടിവച്ചു. പിന്നീട് പ്രതിയും സംഘവും രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ നേരത്ത പ്രണയത്തിലായിരുന്നുവെന്നും അടുത്തകാലത്ത് വേര്‍പിരിഞ്ഞുവെന്നും പൊലീസ് പറയുന്നു. പൊലീസ് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
