റെഡ് അലർട്ട്; നാളെ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ആഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ …

ഹോസ്ദുർഗ് മുൻ എംഎൽഎയും സി പി ഐ നേതാവുമായ എം നാരായണൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

കാസർകോട്: മുതിർന്ന സി പി ഐ നേതാവും ഹോസ്ദുർഗ് മുൻ എംഎൽഎ യുമായ മടിക്കൈ, ബങ്കളത്തെ എം നാരായണൻ അന്തരിച്ചു. 70 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച്ച വൈകിട്ടാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 1991 മുതൽ 2001 വരെ ഹോസ്ദുർഗ് എം എൽഎ ആയിരുന്നു. എളേരി സ്വദേശിയായ നാരായണൻ എംഎൽഎ ആയതിനു ശേഷം മടിക്കൈയിലെ ബങ്കളത്തേക്ക് …

ദേശീയപാതയിലെ തെരുവ് വിളക്കു സ്ഥാപിക്കലിൽ വിവേചനമെന്ന് കോൺഗ്രസ്സ്

കാസർകോട്: ദേശീയപാതയുടെ മൊഗ്രാൽ പുത്തൂർ കല്ലങ്കൈ മുതൽ സിപിസി ആർ ഐ വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിൽ അധികൃതർ വിവേചനം കാണിക്കുന്നെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുണ്ഠിതപ്പെട്ടു. ഈ ഭാഗത്തു നിർമ്മാണ പ്രവർത്തനം 95 ശതമാനം പൂർത്തിയായപ്പോൾ കല്ലങ്കെെ മുതൽ കുളങ്കര വരെ തെരുവിളക്ക് സ്ഥാപിച്ചിട്ടില്ലെന്നും അത് കടുത്ത വിവേചനമാണെന്നും കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനെക്കുറിച്ചു കരാറുകാരോട് ആരാഞ്ഞപ്പോൾ ജനവാസകേന്ദ്രമല്ലാത്ത പ്രദേശമായതു കൊണ്ടാണെന്നാണ് മറുപടി കിട്ടിയതെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടണമെന്ന് എം പി യോടും, …

ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരം: മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍

മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര കേസിലെ കൃത്യമായ ശവക്കുഴികള്‍ കണ്ടെത്തുന്നതിനു റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ അധികൃതരോടാവശ്യപ്പെട്ടു.2003ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ മഞ്ജുനാഥാണ് ഈ ആവശ്യമുന്നയിച്ചത്. മകളുടെ തിരോധാനത്തെത്തുടര്‍ന്ന് 2014ല്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് സുജാതഭട്ട് താമസം മാറ്റിയിരുന്നു അതിനുശേഷം പതിനൊന്ന് വര്‍ഷത്തിനിടയില്‍ ധര്‍മ്മസ്ഥല വനമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ കുഴിയെടുത്ത സ്ഥലങ്ങള്‍ക്കടുത്ത് അസ്ഥികള്‍ കണ്ടെത്തുന്നതിന് നൂതനമായ റഡാര്‍ സാങ്കേതിക സംവിധാനം ഉപയോഗിക്കണമെന്നും പ്രത്യേക അന്വേഷണ …

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ; സ്‌കൂളുകളില്‍ ഓണാഘോഷം 29 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29 ന് ഓണാഘോഷ പരിപാടികള്‍ നടത്തണം. അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും. ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ …

കടം കൊടുത്ത 200 രൂപ തിരിച്ചു ചോദിച്ച നവവരനെ അടിച്ചുകൊന്നു

ഗോണ്ട: കടം കൊടുത്ത തുകയില്‍ നിന്നു 200 രൂപ തിരിച്ചു ചോദിച്ച 22കാരനായ നവവരനെ അടിച്ചുകൊന്നു.ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഗോണ്ട -ലക്‌നൗ ഹൈവേക്കടുത്താണ് സംഭവമെന്നു പൊലീസ് പറഞ്ഞു. കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടു യുവാവിന്റെ വീട്ടുകാര്‍ മൃതദേഹം ഹൈവേയില്‍വച്ചു പ്രതിഷേധിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനു ശക്തമായ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ലക്ഷ്മണ്‍പൂര്‍ജാട്ട് ഗ്രാമവാസിയും കല്ലുകെട്ടു തൊഴിലാളിയും നവവരനുമായ ഹൃദയ്‌ലാല്‍ (22)ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ രാം അനൂജ് എന്നയാള്‍ക്കു ഹൃദയ്‌ലാല്‍ 700രൂപ കടം കൊടുത്തിരുന്നു. ഈ തുകയില്‍ നിന്ന് …

പടന്നക്കാട്ടെ വാഹന അപകടം: പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു

കാസര്‍കോട്: പടന്നക്കാട് ദേശീയ പാതയിലുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു. ഞാണിക്കടവ് പിള്ളേര് പീടിക സ്വദേശി ഷഫീഖിന്റെ സുഹറ(48)യാണ്പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച 10 രാവിലെ മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജില്‍ സമീപത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ് സര്‍വീസ് റോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌റ്റൈലോ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സ്‌റ്റൈലോ വാഹനത്തിന്റെയും സുരക്ഷാ മതിലിന്റെയും ഇടയില്‍പ്പെട്ടാണ് സുഹ്‌റയ്ക്ക് …

ഈ ഗ്രാമത്തില്‍ പ്രണയ വിവാഹങ്ങള്‍ പാടില്ല; പ്രമേയം പാസാക്കി, പാരമ്പര്യം സംരക്ഷിക്കാനാണെന്ന് വാദം

ചണ്ഡീഗഢ്: പ്രണയ വിവാഹങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പഞ്ചാബിലെ ഒരുഗ്രാമം. മൊഹാലി ജില്ലയിലെ മനക്പുര്‍ ഷരിഫ് ഗ്രാമത്തില്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ച് പ്രമേയം പാസാക്കി. ഇത്തരം വിവാഹങ്ങള്‍ സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും അക്രമാസക്തമായ തര്‍ക്കങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ഒളിച്ചോടിയുള്ള വിവാഹം നിരോധിക്കുന്നതിനുള്ള പ്രമേയം ആറംഗ ഗ്രാമ പഞ്ചായത്ത് അടുത്തിടെ പാസാക്കുകയായിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന ആണ്‍കുട്ടികളെയോ …

പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു. ഏഴു വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്തു.ഗുജറാത്തില അഹമ്മദാബാദ് സിറ്റിയില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം.ഡാനിലിംട പൊലീസ് ലൈനിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകമുണ്ടായതെന്നു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു. കൊല്ലപ്പെട്ട മുകേഷ് പര്‍മാര്‍ എന്ന പൊലീസുകാരനും ഭാര്യ സംഗീതയും തമ്മില്‍ ദീര്‍ഘകാലമായി വിവാഹവുമായി ബന്ധപ്പെട്ടു വിയോജിപ്പുകളുണ്ടായിരുന്നെന്നു അധികൃതര്‍ സൂചിപ്പിച്ചു. മുകേഷ് പാര്‍മര്‍ ട്രാഫിക് …

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, നാലു മരണം, 70 ലധികം പേരെ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മിന്നല്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചതായാണ് ആദ്യ സൂചന. 70 ലേറെ പേരെ ഒഴുക്കില്‍പെട്ട് കാണാതായി. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് അതിരൂക്ഷമായ മണ്ണിടിച്ചിലും ഒപ്പം വെള്ളപ്പൊക്കവുമുണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഘീര്‍ഗംഗ നദിതീരത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തിയ മലവെള്ളം ഉത്തരകാശിയിലെ താരാലി വില്ലേജിലെ വീടുകള്‍ കാര്‍ന്നെടുത്തു. സുരക്ഷാ സേനാംഗങ്ങള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ദുരന്ത നിവാരണ സേനകളും ജില്ലാഭരണകൂടവും …

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തിരിമറി; ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു, സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. തെളിവെടുപ്പിനായി സ്ഥാപനത്തിലെത്തിച്ചപ്പോഴാണ് പണം തട്ടിയതായി മൊഴി നല്‍കിയത്.ദിയയുടെ ക്യുആര്‍ കോഡിന് പകരം തങ്ങളുടെ ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികള്‍ പങ്കിട്ടെടുത്തു. സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജീവനക്കാരികളുടെ ബാങ്ക് രേഖകളില്‍ പണം എത്തിയത് …

ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവര്‍ണറായി നിയമിതനായി, …

ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യില്‍, കണ്ണാടിപ്പറമ്പ്, മാലോട്ട്, നിക്കുമ്മല്‍ പുതിയ പുരയില്‍ എന്‍.പി മുഹമ്മദ് ഫാറൂഖ് (44) ആണ് മരിച്ചത്. കടകളില്‍ മസാലപൊടി വിതരണം ചെയ്യുന്ന വാനിന്റെ ഡ്രൈവറാണ് മുഹമ്മദ് ഫാറൂഖ്. ഞായറാഴ്ച രാത്രി കൊളച്ചേരി, പെട്രോള്‍ പമ്പിനു സമീപം വാഹനം നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെയാണ് ബൈക്കിടിച്ച് തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഫാറൂഖ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ തിങ്കളാഴ്ച …

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് നാളെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. കേരള …

ആസിഡ് അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: ആസിഡ് അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചീമേനി പുലിയന്നൂര്‍ സ്വദേശി ബാലചന്ദ്രന്‍ കൊടക്കാരനാ(58)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. പുലിയന്നൂര്‍ പുതിയറേക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ സ്ഥാനികനായിരുന്നു. സരോജയാണ് ഭാര്യ. മക്കള്‍: ജിതിന്‍, ജിതിന. മരുമകന്‍ അഭിലാഷ്(മൗക്കോട്). സഹോദരങ്ങള്‍: അശോകന്‍, പവിത്രന്‍.

ആശുപത്രിയിലേക്ക് പോയ ആളുടെ മൃതദേഹം കാസര്‍കോട് കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആളുടെ മൃതദേഹം കാസര്‍കോട്, തളങ്കര അഴിമുഖത്ത് കണ്ടെത്തി. കോഴിക്കോട്, മാവൂര്‍, ചെറുകുളത്ത്, കളിപ്പറമ്പ് വീട്ടില്‍ സത്യനാഥ(70)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി കരയ്ക്കടിഞ്ഞത്.രാവിലെ ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് സത്യനാഥന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് അന്വേഷിച്ചു പോയി. എത്തിയിട്ടില്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന് വീട്ടുകാര്‍ മാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഈ വിവരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. …

ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന: മുന്‍ ഗുമസ്തന്‍ മരിച്ചു

കാസര്‍കോട്: ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന്‍ മരിച്ചു. മീഞ്ച, കോരിക്കാറിലെ മഹാബല (74) യാണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബായാറില്‍ നിന്നു ഓട്ടോയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു മഹാബല. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: വസന്തി. മക്കള്‍: ചരണ്‍ കുമാര്‍, കീര്‍ത്തന, ലത, അനുഷ. മരുമക്കള്‍: പവിത്ര, ശ്രീജിന്‍, വിനയകുമാര്‍, ദിവാകര. സഹോദരങ്ങള്‍: കൃഷ്ണ ബങ്കേര, ലിംഗപ്പ ബങ്കേര, രാമ ബങ്കേര, സുന്ദരി, ലക്ഷ്മി, ഗീത.

അപകടാവസ്ഥയിലായ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത നിവാരണ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം …