പയ്യന്നൂര്‍: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിനയുടെയും രാജേഷിന്റെയും മകന്‍ അജുല്‍രാജ് (13)ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞ് മാതാവ് വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് സ്‌കൂളില്‍ നിന്ന് അധ്യാപിക വഴക്കുപറയുമോ എന്ന പേടി കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും.
