വിവാഹേതര ബന്ധത്തിന് തടസം; ഗുണ്ടയായ ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി; 34 കാരിയും കാമുകനായ 28 കാരനും പിടിയിലായത് ഒരുവര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ആലിപുര്‍ സ്വദേശിനിയായ സോണിയ (34), കാമുകന്‍ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞ വര്‍ഷം ആണ് കൊല നടന്നത്. കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെു. സോണിയയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് തടസം നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. …