മംഗ്‌ളൂരു: അപകടത്തില്‍ പരിക്കേറ്റ യുവാവിനു മാരക രോഗം ഉണ്ടെന്നു സംശയിച്ച് യുവാവിനെ കഴുത്തു ഞെരിച്ചു കൊന്നു. സംഭവത്തില്‍ യുവാവിന്റെ സഹോദരിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റു ചെയ്തു. ചിത്രദുര്‍ഗ്ഗ, ഹൊളല്‍ക്കരെയിലെ മല്ലികാര്‍ജ്ജുന (23)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി നിഷ, ഭര്‍ത്താവ് മഞ്ജുനാഥ എന്നിവരാണ് കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ മല്ലികാര്‍ജ്ജുനയുടെ രക്തം പരിശോധിച്ചപ്പോള്‍ മാരകരോഗം ഉണ്ടെന്നു പറഞ്ഞുവത്രെ. ഇതറിഞ്ഞ നിഷയും ഭര്‍ത്താവും തങ്ങള്‍ക്കും കുടുംബത്തിനും മാനക്കേടാണെന്നു കരുതിയാണ് കൊലനടത്തിയതെന്നു പറയുന്നു. എന്നാല്‍ സ്വത്തു തട്ടിയെടുക്കുകയായിരുന്നു നിഷയുടെയും ഭര്‍ത്താവിന്റെയും കണക്കു കൂട്ടലെന്നു സംശയിക്കുന്നു. അറസ്റ്റിലായ ദമ്പതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
