ഹൂസ്റ്റണ്‍: കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ട്രാക്കും ഫീല്‍ഡുമുറപ്പിച്ച ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വടംവലി മല്‍സരം സീസണ്‍ 4-ന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ചു.
ഓഗസ്റ്റ് 9-നു രാവിലെ രാവിലെ ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ നടക്കുന്ന വടംവലി മത്സരം അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മത്സരമാണ്.
യു.എസ്.എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ വടംവലി മല്‍സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ക്യാഷ് അവാര്‍ഡുകളും നല്‍കും.
