കാസര്‍കോട്: പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ഥികലെ റാഗിങിന് ഇരയാക്കിയ രണ്ട് വിദ്യാര്‍ഥികളെ ആര്‍പിഎഫ് പിടികൂടി. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഘം ജൂനിയര്‍ വിദ്യാര്‍ഥികളെ ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ വച്ച് റാഗ് ചെയ്തത്. ട്രെയിനില്‍ സ്ഥിരം റാഗിങ് നടക്കുന്നതായി റെയില്‍വേ പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉള്ളാള്‍ വരെ പൊലീസ് ട്രെയിനിലുണ്ടായിരുന്നു. ഉള്ളാളില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യുകയായിരുന്നുവെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉള്ളാളില്‍ വച്ച് ബേക്കല്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെ പിടികൂടി. ഒരാളെ പരീക്ഷയെഴുതാന്‍ അനുവദിച്ചിട്ടുണ്ട്. ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ഥികളുടെ സംഘര്‍ഷം പതിവാണ്. മറ്റുയാത്രക്കാരെയും ശല്യം ചെയ്യുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. പല വിദ്യാര്‍ഥികളും റാഗിങ് പേടിച്ച് പഠനം നിര്‍ത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അതിനിടെ, കോളേജ് അധ്യാപകനെ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ച വിദ്യാര്‍ഥികളുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തും. റെയില്‍വേ പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
